പത്തനംതിട്ട കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. കൊല്ലം സ്വദേശിയായ വിജീഷ് വിവിധ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്.