പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ 50,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ആർബിഐ


ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. അടുത്തവർഷം മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പെയുള്ളവയെ സഹായിക്കാൻ ബാങ്കുകളെ പ്രാപ്തമാക്കുന്നതാണ് പദ്ധതി. രോഗികൾക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക കോവിഡ് ആനുകൂല്യമായി പദ്ധതി നടപ്പാക്കും. 

അതിനു കീഴിൽ ബാങ്കുകൾക്ക് പുതിയ വായ്പകൾ നൽകാനാകും. നിലവിലെ സാഹചര്യം നിരീക്ഷിച്ച് തക്ക നടപടികളുമായി മുന്നോട്ടുപോകുമെന്നും ശക്തികാന്ത ദാസ് വിശദമാക്കി. കോവിഡിനെതിരേ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും പ്രതിസന്ധി തരണം ചെയ്യാനുള്ള രാജ്യത്തിന്‍റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക, ഗ്രാമീണ മേഖലകൾക്കും ഉണർവേകുന്നതാണ് പദ്ധതി. സംസ്ഥാനങ്ങൾക്ക് ഓവർഡ്രാഫ്റ്റ് കാലാവധി 36 ദിവസത്തിൽനിന്ന് 50 ആയി ഉയർത്തിയിട്ടുമുണ്ട്.

You might also like

Most Viewed