പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; കെ. മുരളീധരന്‍

തിരുവനന്തപുരം: പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ മുരളീധരന്‍. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകും. ന്യൂനപക്ഷ വോട്ടുങ്ങള്‍ തങ്ങള്‍ക്കെതിരായി കേന്ദ്രീകരിക്കാന്‍ ഉണ്ടായ കാരണവും പരന്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ട സാഹചര്യവും വിശദമായി പരിശോധിക്കും. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.
തുടര്‍ഭരണം ലഭിച്ചപ്പോള്‍ സിപിഐഎമ്മിന് അഹങ്കാരമായി. ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിഷമമാണ്. ഭൂരിപക്ഷം വോട്ടും എല്‍ഡിഎഫിന് പോയതാണ് ബിജെപിക്ക് വോട്ട് കുറയാന്‍ കാരണം. നേമത്ത് ബിജെപിക്കും സിപിഐഎമ്മിനും വോട്ട് കുറഞ്ഞിട്ടുണ്ട്. വത്സന്‍ തില്ലങ്കേരിയെ പോലുള്ള ആര്‍എസ്എസ് നേതാക്കളെ ഇടനിലക്കാരാക്കി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.