ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ഡോക്ടർ ഉൾപ്പെടെ എട്ടു പേർ മരിച്ചു
ന്യൂഡൽഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഡോക്ടർ ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് ഇത്രയധികം മരണം സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജൻ വിതരണം പൂർണമായും നിലച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 327 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ ഐസിയുവിലാണ്. എട്ടു പേരുടെ നില അതീവ ഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
