ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 രോ​ഗി​ക​ൾ മരിച്ചു


ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 രോഗികൾ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേൽ വെൽഫയർ കോവിഡ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഇവിടെ അന്പതോളം രോഗികൾ ഉണ്ടായിരുന്നു. ഇവരിൽ 24 പേരും ഐസിയുവിൽ  ചികിത്സയിലായിരുന്നെന്ന് അധികൃതർ പറഞ്ഞു. 

അഗ്നിശമന സേന യൂണിറ്റുകളെത്തി ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു. ബാക്കിയുള്ള രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ‌‌‌‌ഇവരിൽ ചിലരുടെ നിലയും ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed