രാജ്യത്ത് ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ


 

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്നും വ്യക്തമാക്കി റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികൾ ഓടുന്നുണ്ട്. തുടർന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. റെയിൽവെ ബോർഡ് ചെയർമാൻമാരും ജനറൽ മാനേജർമാരും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അതിഥി തൊഴിലാളികൾക്കുവേണ്ടി പ്രത്യേക തീവണ്ടികൾ ഏർപ്പെടുന്നുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed