ഓക്സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ ഏഴ് കോവിഡ് രോഗികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ ഏഴ് കോവിഡ് രോഗികൾ മരിച്ചു. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. വിതരണ ശ്യംഖലയിലെ പിഴവാണ് ഓക്സിജൻ മുടങ്ങാൻ കാരണമെന്നാണ് റിപ്പോർട്ട്. കോവിഡ് വാർഡിലുണ്ടായിരുന്ന നാല് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന മൂന്നു രോഗികളുമാണ് മരിച്ചത്.
എന്നാൽ ആശുപത്രി അധികൃർ ആരോപണം നിഷേധിച്ചു. സങ്കേതിക പ്രശ്നം മിനിറ്റുകൾക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

