ലാവലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ
ലാവലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. പ്രധാനപ്പെട്ട ചില രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നാണ് അപേക്ഷയിലുള്ളത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. 26 തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. രേഖകൾ സമ൪പ്പിക്കാനുള്ളതിനാൽ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് ഹരജി പരിഗണിക്കുന്നത് 26 തവണ മാറ്റിവെച്ചത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നാളെ കേസ് പരിഗണിക്കുക.

