ബികെഎസ് സ്കൂൾ ഓഫ് ഡ്രാമയുടെ നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറി
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറൽ ചടങ്ങ് നടന്നു. വിഷ്ണു നാടകഗ്രാമത്തിന്റെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന അതോൽ ഫുഗാർഡിന്റെ "ദി ഐലൻഡ്" എന്ന നാടകമാണ് കോവിഡ് മാനദണ്ഠങ്ങൾ പാലിച്ച് കൊണ്ട് അവതരിപ്പിക്കപ്പെടുന്നത്. ബഹ്റൈൻ കേരളീയ സമാജത്തിൽ ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സ്ക്രിപ്റ്റ് കൈമാറൽ ചടങ്ങ് നിർവഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശരത് നായർ, വിനൂപ്, ഫിറോസ് തിരുവത്ര സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവൻ എന്നിവരും നടകവുമായി സഹകരിക്കുന്നവരും സംബന്ധിച്ചു. ശ്രീജിത്ത് ഫറോക്ക് , പ്രേംജി, ശരത് എസ്.പി എന്നിവരാണ് അഭിനേതാക്കൾ. മനോജ് യു സദ്‌ഗമയ, ജോജോ വിൻസെന്റ്, പ്രസൂൺ വിടി, ടോണി പെരുമാനൂർ, ദിനേശ് മാവൂർ, നിഷ ദിലീഷ്, മുഹമ്മദ് മാട്ടൂൽ, ദിലീഷ് കുമാർ, അച്ചു അരുൺ രാജ്, രാജേഷ് ചേരാവള്ളി, ബോണിജോസ് എന്നിവരാണ് പിന്നണി പ്രവർത്തകർ.

