ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി


റായ്പുർ: ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി. ഞായറാഴ്ച 14 ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. നിരവധി സൈനികരെ ഇനിയും കണ്ടെത്താനുണ്ട്.  പരിക്കേറ്റ ഇരുപതിലധികം ജവാന്മാരെ ബിജാപുർ‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുർ‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ശനിയാഴ്ചയാണ് സുരക്ഷാ സേനയും നക്സലൈറ്റുകളും ബിജാപുരിൽ‍ ഏറ്റുമുട്ടൽ‍ നടന്നത്. 15 നക്സലൈറ്റുകളെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ നക്സലൈറ്റുകൾ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടർന്ന് ബിജാപുരിലെ വനമേഖലയിൽ 2000 സൈനികർ തെരച്ചിൽ നടത്തുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അനുശോചനം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed