ഹോ​ളി ആ​ഘോ​ഷം ത​ട​ഞ്ഞ അ​റു​പ​തു​കാ​രി​യെ ഒ​രു സം​ഘം മർദ്ദിച്ച് കൊന്നു


ലഖ്നൗ: ഹോളി ആഘോഷം തടഞ്ഞ അറുപതുകാരിയെ ഒരു സംഘം ആളുകൾ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ മെവതി തോല പ്രദേശത്താണ് സംഭവം. ഒരു സംഘം ആളുകൾ വീട്ടിലെത്തി മധ്യവയസ്കയെ വടിയും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇവരുടെ കുടുംബാംഗങ്ങൾക്കും മർദനമേറ്റിരുന്നു. 

വീടിന് പുറത്ത് ഹോളി ആഘോഷിക്കുന്നത് തടഞ്ഞതാണ് വീട് കയറിയുള്ള ആക്രമണം നടത്താൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed