ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു


 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32,987 പേർ രോഗമുക്തരായപ്പോൾ 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 53,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 251 പേരാണ് മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. 1,12,64,637 പേർ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed