രാഹുൽ‍ ഗാന്ധിയുടെ നേതൃത്വത്തിൽ‍ കൽ‍പ്പറ്റയിൽ‍ ഇന്ന് ട്രാക്ടർ‍ റാലി


വയനാട്: രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർ‍ഷകർ‍ക്ക് ഐക്യദാർ‍ഢ്യം പ്രഖ്യാപിച്ച് രാഹുൽ‍ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ‍ കൽ‍പ്പറ്റയിൽ‍ ഇന്ന് ട്രാക്ടർ‍ റാലി നടക്കും. മാണ്ടാട് മുതൽ‍ മുട്ടിൽ‍ വരെയുള്ള ദേശീയ പാതയിലൂടെയാണ് ട്രാക്ടർ‍ റാലി നടത്തുന്നത്.

പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് റാലി നടത്താനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ശ്രമം. നാല് ദിവസത്തെ സംസ്ഥാന സന്ദർ‍ശനത്തിനായി ഞായറാഴ്ച വൈകിട്ട് എത്തിയ രാഹുൽ‍ ഗാന്ധി ബുധനാഴ്ച ഡൽ‍ഹിയിലേക്കു മടങ്ങും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed