മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി


വയനാട്: വടക്കേ വയനാട്ടിൽ കേരള കർണ്ണാടക അതിർത്തിയായ മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി. മയക്ക് വെടി വെച്ചാണ് കടുവയെ പിടികൂടിയത്. മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തിൽ നിന്നാണ് വനം വകുപ്പ് കടുവയെ മയക്ക് വെടി വച്ച് പിടിയത്. 

കടുവയെ മൈസൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണത്തിൽ മഞ്ചഹള്ളി സ്വദേശികളായ +2 വിദ്യാർത്ഥിയും വീട്ടമ്മയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നാഗർഹോള ടൈഗർ റിസർവിനോട് ചേർന്ന ഗ്രാമമാണ് കുട്ട താലൂക്കിലെ മഞ്ചഹള്ളി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed