ജമ്മു കാശ്മീരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു


ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം വർദ്ധിക്കുന്നു. ശ്രീനഗറിൽ പോലീസ് പട്രോളിംഗ് സംഘത്തിന് ഭീകരർ വെടിയുതിർത്തു. ഭീകരരുടെ വെടിവെയ്പ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ബർസുള്ളയിലെ ശിവ ശക്തി ഹോട്ടലിന് മുൻപിലായിരുന്നു സംഭവം. ഉച്ചയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയ ഭീകരർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭീകരർ കടന്നു കളഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

 രാവിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്തിടെയായി ജമ്മു കശ്മീരിനെ ഭീകര മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇതിന് തടസ്സം സൃഷ്ടിക്കുന്നതിനായാണ് ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed