ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 13,193 പേ​ർ‍​ക്ക് കോ​വി​ഡ്


ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,193 പേർ‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10,896 പേർ‍ കൂടി രോഗമുക്തി നേടിയതായും 97 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ‍ ഇതുവരെ 1,09,63,394 പേർ‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതുവരെ 1,06,67,741 പേർ‍ രോഗമുക്തിയും നേടി. 1,56,111 പേർ‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടർ‍ന്ന് ജീവന്‍ നഷ്ടമായത്. 1,39,542 സജീവ കേസുകളാണുള്ളത്.  രാജ്യത്ത് ഇതിനോടകം 1,01,88,007 പേർ‍ക്ക് വാക്‌സിൻ നൽ‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed