മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തൽ


 

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്കെതിരേ സ്ത്രീ നൽകിയ പീഡന പരാതിയിൽ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ജസ്റ്റീസ് എ.കെ.പട്നായിക്കിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ ഗൂഢാലോചന തള്ളിക്കളയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന വേണമെന്നുമായിരുന്നു സമിതിയുടെ നിർദ്ദേശം. പൗരത്വ രജിസ്റ്റർ കേസിൽ ഗോഗോയ് എടുത്ത നിലപാടാവും ഗൂഢാലോചനയ്ക്ക് കാരണമെന്ന് ഇന്‍റലിജൻസ് ബ്യൂറോ അറിയിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ട് പരിശോധിച്ച ജസ്റ്റീസ് എസ്.ജെ.കൗൾ അധ്യക്ഷനായ ബെഞ്ച് രണ്ടു വർഷം പഴക്കമുള്ള കേസായതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്തു. അന്വേഷണ സമിതിയുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കാനും കോടതി തീരുമാനിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed