ഐപിഎല്ലിന്‍റെ ടൈറ്റിൽ സ്‌പോൺസറായി വീണ്ടും ചൈനീസ് കന്പനി


ചെന്നൈ: ചൈനീസ് കന്പനി വിവോയെ ഐപിഎല്ലിന്‍റെ ടൈറ്റിൽ സ്‌പോൺസർമാരായി വീണ്ടും പ്രഖ്യാപിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസില്‍ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണില്‍ വിവോ ഐപിഎല്ലിൽനിന്ന് പിൻമാറിയിരുന്നു. ചൈനീസ് വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നായിരുന്നു തീരുമാനം. 2022വരെ ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് കരാറുണ്ടായിരുന്നു. പിൻമാറ്റത്തെ തുടർന്ന് കഴിഞ്ഞതവണ ഡ്രീം ഇലവനെയാണ് ടൈറ്റിൽ സ്പോൺസാറായി തെരഞ്ഞെടുത്തിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed