മു​ൻ കേ​ന്ദ്ര​മ​ന്ത്രി​ ക്യാ​പ്റ്റ​ൻ സ​തീ​ഷ് ശ​ർ‍​മ അ​ന്ത​രി​ച്ചു


ന്യൂഡൽഹി: മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്റ്റൻ സതീഷ് ശർ‍മ(73) അന്തരിച്ചു. ബുധനാഴ്ച ഗോവയിൽ‍ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഡൽ‍ഹിയിൽ‍ വച്ച് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ നടക്കും.  1993-96 കാലയളവിൽ പി.വി. നരസിംഹറാവു മന്ത്രി സഭയിൽ പെട്രോളിയം ആൻഡ് നാച്ച്യുറൽ ഗ്യാസ് മന്ത്രിയായി ശർമ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എംപിയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed