ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,610 പേർക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി. ആകെ രോഗബാധിതരിൽ 1,06,44,858 പേർ രോഗമുക്തരായി. നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,833 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 100 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,55,913 ആയി.