തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം: എട്ട് മരണം


 

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേർ മരിച്ചു. സതൂറിലെ അച്ചൻഗുളത്തിന് സമീപത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 8 പേർ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 14 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

You might also like

Most Viewed