കോവിഡ് ബാധ കണ്ടെത്താൻ നായ്ക്കളുടെ ഘ്രാണ ശക്തി ഉപയോഗപ്പെടുത്താനൊരുങ്ങി ഇന്ത്യൻ സേന

ന്യൂഡൽഹി: ഇന്ത്യൻ നായകളായ ചിപ്പിപരായ്, കോക്കർ സ്പാനിയേൽ എന്നിവക്ക് കോറോണ വൈറസ് ബാധ മണത്തറിയാനുള്ള പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്. ആളുകളുടെ വിയർപ്പിന്റെയും മൂത്രത്തിന്റെയും സാംപിളുകൾ പരിശോധിച്ച് നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ബാധ കണ്ടെത്താൽ സാധിക്കും ഇതുവഴി. ജയ, മണി എന്നീ എന്നിവയുൾപ്പെടെ ഏഴു മിലിറ്ററി നായകളെ കോവിഡ് കണ്ടെത്താൻ ഇന്ത്യ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഈ ടാസ്ക് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലും എയർപ്പോട്ടുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കോവിഡ് പരിശോധനക്ക് നായകളെ ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ, സൈന്യം ആദ്യമായിട്ടാണ് നായകളുടെ സഹായം തേടുന്നതെന്ന് പട്ടാളത്തിലെ ശ്വാന പരിശീലകനായ സുരേന്ദർ സൈനി പറയുന്നു.
വടക്കേ ഇന്ത്യയിലെ ട്രാൻസിറ്റ് ക്യാന്പുകളിൽ ചുരുങ്ങിയത് എട്ട് നായകളെയെങ്കിലും പരിശീലിപ്പിക്കുന്നുണ്ട്. ഈ ട്രാൻസിറ്റ് ക്യാന്പുകൾ വഴിയാണ് പട്ടാളക്കാർ ഉയർന്ന പ്രദേശങ്ങളിലേക്ക് പോവാറുള്ളത്. പെട്ടെന്ന് അസുഖം കണ്ടെത്താനും, ഉൾനാടുകളിൽ കോവിഡ് പരിശോധന കുറക്കാനും നായകളുടെ സേവനം ഉപകരിക്കുമെന്ന് കണക്കു കൂട്ടപ്പെടുന്നു.
പോസിറ്റീവ് രോഗികളുടെ സാംപിൾ വെച്ച കണ്ടെയ്നറിന് പരിസരത്തിരിക്കാനും നെഗറ്റീവ് ആണെങ്കിൽ അടുത്ത് നിന്ന് മാറിപ്പോകാനുമാണ് രോഗികളെ ട്രെയിൻ ചെയ്യുന്നത്. ലൈവ് ഇവന്റുകളിൽ ഈ നായകളെ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആർമിയുടെ ഡൽഹിലെയും ഛണ്ഡീഗഡിലെയും ട്രാൻസിറ്റ് ക്യാമ്പുകളിൽ നിന്ന് 22 പോസിറ്റിവ് കേസുകൾ നായകൾ മണത്തുകണ്ടു പിടിച്ചിട്ടുണ്ട്.
ഇന്ത്യയിലാദ്യമായിട്ടാണ് നായകളുടെ ഘ്രാണശക്തി കോവിഡ് കണ്ടെത്താൻ ഉപയോഗിക്കുന്നത്.