ഇന്ത്യയിൽ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ ട്രെയിന്‍ ടിക്കറ്റ് നിരക്കുകൾ ഉടൻ വർദ്ധിപ്പിക്കാൻ റെയിൽവേ മന്ത്രാലയവും നീതി ആയോഗും തമ്മിൽ ധാരണയായി. യൂസർ ഡെവലപ്‌മെന്റ് ഫീസ് യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.
സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പണം കണ്ടെത്താനായാണ് നടപടി. സഞ്ചരിക്കുന്ന ക്ലാസുകളുടെ വ്യത്യാസമനുസരിച്ച് 30 രൂപ മുതലാകും യൂസർ ഡെവലപ്‌മെന്റ് ഫീസ്.