ഓസ്കറില്‍ നിന്നും ജല്ലിക്കെട്ട് പുറത്ത്; ഇടം നേടി ബിട്ടു


ഇന്ത്യയുടെ ഓസ്കര്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മലയാള ചിത്രം ജല്ലിക്കെട്ട് പുറത്ത്. അക്കാദമി അവാര്‍ഡ്‌സിന്‍റെ ഇന്റര്‍നാഷണൽ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിട്ടു ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ കാലം തൊട്ടുള്ള രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ബിട്ടു പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed