ബഹ്‌റൈന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം: ശക്തമായ പ്രതിരോധവുമായി സൈന്യം; ഇതുവരെ തകർത്തത് 188 മിസൈലുകളും 445 ഡ്രോണുകളും


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: ബഹ്‌റൈൻ രാജ്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ വ്യോമ പ്രതിരോധ സേന വിജയകരമായി നേരിടുന്നതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF) ജനറൽ കമാൻഡ് അറിയിച്ചു. അത്യാധുനികമായ പ്രതിരോധ സംവിധാനങ്ങളും സൈനികരുടെ ജാഗ്രതയും ഉപയോഗപ്പെടുത്തിയാണ് ഈ നീക്കങ്ങളെ രാജ്യം പ്രതിരോധിക്കുന്നത്. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 188 മിസൈലുകളും 445 ഡ്രോണുകളുമാണ് സൈന്യം വെടിവെച്ചിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്തെ ലക്ഷ്യം വെച്ച് എത്തിയ 16 ഡ്രോണുകൾ തകർക്കാൻ സാധിച്ചതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിൽ സൈനികർ കാണിക്കുന്ന ഉയർന്ന പോരാട്ടവീര്യത്തെയും പ്രവർത്തനക്ഷമതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. സാധാരണക്കാരായ ജനങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎൻ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ് ഈ വിവേചനരഹിതമായ ആക്രമണങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകലം പാലിക്കേണ്ടതാണ്. സൈനിക നീക്കങ്ങളോ അവശിഷ്ടങ്ങളോ ചിത്രീകരിക്കുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുണ്ട്. അഭ്യൂഹങ്ങളിലും വ്യാജ വാർത്തകളിലും വിശ്വസിക്കാതെ, വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി സർക്കാർ മാധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

ാീൂാീൂ

You might also like

  • NEC

Most Viewed