സ്പീക്കർ ചട്ടം ലംഘിച്ചു; എൽഡിഎഫിനായി റോഡ് ഷോ നടത്തിയതിനെതിരെ യുഡിഎഫ് രംഗത്ത്
ഷീബ വിജയൻ
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സ്പീക്കറുടെ നടപടി ചട്ടലംഘനമാണെന്നും അതിനാൽ തുടർന്നുള്ള പ്രചാരണ പരിപാടികളിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി കൈമാറിയത്.
adsdsadsas
