സംസ്ഥാനത്ത് മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത


ഷീബ വിജയൻ

കേരളത്തിൽ ഇന്നും മഴ മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളിൽ എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. നിലവിൽ ജില്ലകൾക്ക് പ്രത്യേക അലേർട്ടുകൾ നൽകിയിട്ടില്ലെങ്കിലും ഇടിമിന്നൽ സമയത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

aqassasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed