മുക്കത്ത് വൻ ലഹരിവേട്ട; രണ്ടേമുക്കാൽ കിലോ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ


ഷീബ വിജയൻ

കോഴിക്കോട്: മുക്കത്ത് കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. മുക്കം സ്വദേശി മുഹമ്മദ് ഹനീഫ (36), ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരാണ് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ആകെ 2.8 കിലോയോളം എംഡിഎംഎ കണ്ടെടുത്തു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് പറഞ്ഞു. പ്രതികൾ വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നാണ് ഭൂരിഭാഗം ലഹരിമരുന്നും പിടികൂടിയത്. ഇവരുടെ ലഹരി ശൃംഖലയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

article-image

aswdswadasw

You might also like

  • Lulu Exchange
  • Straight Forward

Most Viewed