ചന്ദ്രനിലേക്ക് ആർട്ടെമിസ് 2: നിർണ്ണായക ഘട്ടം പിന്നിട്ട് ഓറിയോൺ പേടകം


ഷീബ വിജയൻ

വാഷിംഗ്ടൺ: നാസയുടെ ആർട്ടെമിസ് 2 ദൗത്യം ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണ്ണായകമായ 'ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ' ഘട്ടം വിജയകരമായി പിന്നിട്ടു. നാല് ബഹിരാകാശ സഞ്ചാരികളുമായി കുതിക്കുന്ന ഓറിയോൺ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചു. അഞ്ചാം ദിനം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രന് ചുറ്റും എത്തിക്കുന്ന ഈ ദൗത്യത്തിൽ റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് പങ്കാളികളാകുന്നത്. ഏപ്രിൽ പത്തോടെ സംഘം ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028-ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള നാസയുടെ പദ്ധതിയുടെ മുന്നോടിയായാണ് ഈ ദൗത്യം.

article-image

assadsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed