പ്രവാസി വോട്ട് യാഥാർത്ഥ്യമാകുന്നു...


ന്യൂഡൽഹി: പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. പ്രവാസി ഇന്ത്യക്കാർക്കു വോട്ട് രേഖപ്പെടുത്താനുള്ള ഇ−തപാൽ വോട്ടിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഏറ്റവുമൊടുവിൽ അനുകൂലിച്ചിരിക്കുന്നത്.  എൻആർഐക്കാർക്ക് (നോണ്‍ റസിഡന്‍റ് ഇന്ത്യൻ) അവർ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ−പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാനാണു സൗകര്യം ലഭിക്കുക. ഇ−തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനെ സംബന്ധിച്ചു കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണു സൂചന. 

ഇ −തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനു മുന്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണമെന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കേരളം ഉൾപ്പടെയുള്ള നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇ−തപാൽ വോട്ട് ഏർപെടുത്താൻ സാങ്കേതികപരമായും ഭരണപരമായും തയാറാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെതന്നെ വ്യക്തമാക്കിയതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed