കൊവിഡ് വാക്‌സിൻ ലഭിക്കാനായി രജിസ്‌ട്രേഷൻ‍: വ്യാജ സന്ദേശങ്ങൾ‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്


തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ ലഭിക്കാനായി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയിൽ‍ മുഖേനയും വ്യാജ സന്ദേശങ്ങൾ‍ പ്രചരിക്കുന്നതായി പൊലീസ്. പേര് രജിസ്റ്റർ‍ ചെയ്യാൻ മുൻകൂർ‍ പണം അടയ്ക്കാനായി പേയ്‌മെന്റ് ലിങ്കുകൾ‍ നൽ‍കി പൊതുജനങ്ങളെ കബളിപ്പിക്കുകയും ആധാർ‍ നന്പർ‍, ഇമെയിൽ‍ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങൾ‍ ശേഖരിച്ചു തട്ടിപ്പു നടത്തുകയുമാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകൾ‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സർ‍ക്കാറിന്റെയോ സർ‍ക്കാർ‍ ഏജൻസികളുടെയോ വെബ്‌സൈറ്റുകളോ അറിയിപ്പുകളോ മാത്രം ശ്രദ്ധിക്കുക. വ്യാജ ഇമെയിൽ‍ സന്ദേശങ്ങളും ഫോൺസന്ദേശങ്ങളും അവഗണിക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാർ‍ഡ് വിവരങ്ങളോ മറ്റുള്ളവർ‍ക്ക് നൽ‍കാതിരിക്കുക. ഇത്തരത്തിൽ‍ തട്ടിപ്പുകളിൽ‍ നിന്ന് അകന്നുനിൽ‍ക്കണമെന്നും പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed