യു.കെ.യിൽ‍ നിന്നും വന്ന 6 പേർ‍ക്ക് സാർ‍സ് കോവിഡ്−2


തിരുവനന്തപുരം: യു.കെയിൽ‍ നിന്നും വന്ന 6 പേർ‍ക്ക് സാർ‍സ് കോവിഡ്−2 (SARS-CoV−2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ‍. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ‍ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ഇവരുമായി സന്പർ‍ക്കമുള്ളവർ‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സന്പർ‍ക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നു. അതിനാൽ‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ‍ ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

യു.കെ.യിൽ‍ നിന്നും വന്ന 39 പേർ‍ക്കാണ് ഇതുവരെ കോവിഡ്−19 സ്ഥിരീകരിച്ചത്. ഇവരുടെ സാന്പിളുകൾ‍ തുടർ‍പരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേർ‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed