നെയ്യാറ്റിൻകരയിലെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി മരിച്ച രാജന്റെയും അന്പിളിയുടേയും മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു. കുട്ടികൾക്ക് വീട് വെച്ച് നൽകാൻ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മക്കളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കും
നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.ഡിസംബർ 22നാണ് സംഭവം നടന്നത്.
