കോവിഡ് വാക്സിൻ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ; പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിപ്പേര്‍ക്ക് മുൻഗണന

ന്യൂഡല്‍ഹി : കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ വിതരണത്തിനു തയ്യാറെടുക്കുകയാണ് രാജ്യം. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.
പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, ഹോം ഗാര്‍ഡ്‌സ്, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികള്‍. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 27 കോടി പേര്‍. ഇവരില്‍ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്പതു വയസ്സിന് താഴെയുളളവരും ഉള്‍പ്പെടും.
വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.