രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു: 24 മണിക്കൂറിൽ 66,732 പേർക്ക് കൂടി രോഗം


ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,150 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവിൽ 8,61,853 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്റെ കണക്കുകൾ പറയുന്നു. 

ഇത് വരെ 61,49,535 പേ‌ർ കൊവിഡ് മുക്തി നേടിയെന്നാണ് കേന്ദ്ര കണക്ക്. 86.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഐസിഎംആ‌ർ പുറത്ത് വിട്ട കണക്കനുസരിച്ച് 9,94,851 സാന്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാന്പിളുകൾ പരിശോധിച്ചുവെന്നും ഐ.സി.എം.ആ‌ർ പറയുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed