ചൈനീസ് അതിർത്തിയിൽ വെടിവയ്പ് നടത്തിയിട്ടില്ലെന്ന് ഇന്ത്യ

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിർത്തതായുള്ള ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം വെടിവയ്പ് നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് ഉടൻ പ്രസ്താവന പുറത്തിറക്കുമെന്നും സേനാവൃത്തങ്ങൾ അറിയിച്ചു.
പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പർവത പ്രദേശത്തിന് സമീപം ഇന്ത്യൻ സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികർ പ്രത്യാക്രമണം നടത്താൻ നിർബന്ധിതരായെന്നാണ് ചെനയുടെ വെസ്റ്റേണ്‍ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവയ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ, ഗാൽവൻ സംഘർഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.