താജ്മഹലും ആഗ്ര കോട്ടയും സന്ദർശകർക്ക് തുറന്ന് കൊടുക്കുന്നു


ലഖ്നൗ: താജ്മഹലും ആഗ്ര കോട്ടയും സന്ദർശകർക്ക് തുറന്ന് കൊടുക്കാൻ തീരുമാനം. ഈ മാസം 21 മുതലാണ് സന്ദർ‌ശകർക്കായി തുറക്കുന്നതെന്ന് യുപി എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ബസന്ത് കുമാർ അറിയിച്ചു. 

ദിവസവും അയ്യായിരം സന്ദർശകരെയാണ് രണ്ടു സ്മാരകങ്ങളിലും അനുവദിക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകൾ തുറക്കില്ല. സന്ദർശകർക്ക് ഇലക്ട്രോണിക് ടിക്കറ്റുകൾ നൽകും. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാർച്ച് മുതൽ സ്മാരകങ്ങൾ അടച്ചിട്ടിരുന്നത്.

You might also like

  • Straight Forward

Most Viewed