മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് രാജ്യം വിട നൽകി
ന്യൂഡൽഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം നടന്നു. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് എല്ലാവരും ആദരാഞ്ജലി അര്‍പ്പിച്ചത്.

