കോവിഡ് ബാധിതനായ ഡോക്ടർ ‌കോവിഡ് രോഗിയെ പീഡിപ്പിച്ചതായി പരാതി


നോയിഡ: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഡോക്ടര്‍ മറ്റൊരു കോവിഡ് രോഗിയെ പീഡിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഡോക്ടറും ഒരേ വാർഡിലാണ് കഴിഞ്ഞത്.

20 വയസുകാരിയായ യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരേ വാര്‍ഡില്‍ പുരുഷനെയും സ്ത്രീയെയും പ്രവേശിപ്പിച്ചത് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്ന് കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You might also like

  • Straight Forward

Most Viewed