കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയാണ് മരിച്ചത്. 62 വയസായിരുന്നു. കാനാശ്ശേരിൽ സെബാസ്റ്റ്യന്റെ ഭാര്യയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ത്രേസ്യാമ്മ മരിച്ചത്. ഇവർക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. അടുക്കത്ത്ബയൽ സ്വദേശി ശശിധരനാണ് മരണശേഷം നടത്തിയ രണ്ടാം പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ചത്.

പനി ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇയാളുടെ മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാ ഫലം വന്ന ശേഷമേ കൊവിഡ് മരണമായി സ്ഥിരീകരിക്കുകയുള്ളുവെന്ന് ജില്ലയിലെ ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed