ഇടിമിന്നലേറ്റ് ബിഹാറിലും യുപിയിലുമായി 107 മരണം
ലഖ്നൗ: ഇടിമിന്നലേറ്റ് ബിഹാറിലും ഉത്തർപ്രദേശിലുമായി 107 മരണം. ബിഹാറിൽ 83 പേരും യുപിയിൽ 24 പേരുമാണ് മരിച്ചത്. ബിഹാറിൽ 30 പേർക്കും യുപിയിൽ 12 പേർക്കും പരിക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയിൽ പതിനഞ്ച് കന്നുകാലികളും ചത്തു.
ബീഹാറിലെ ഗോപാൽഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേർ മരിച്ചത്. സംസ്ഥാനത്തെ 24 ജില്ലകളിലും ഇടിമിന്നലേറ്റ് വ്യാഴാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയിലും മറ്റും ഏർപ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും. വെള്ളിയാഴ്ച 10 ജില്ലകളിൽ റെഡ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 13 പേർക്കാണ് ഇവിടെ ജീവൻനഷ്ടമായത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപവീതം ആശ്വാസധനം പ്രഖ്യാപിച്ചു.
ഉത്തർപ്രദേശിൽ ഇടിമിന്നലിൽ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒന്പതുപേർ ഇവിടെ മരിച്ചു.

