ബഹ്‌റൈനിൽ നിന്നെത്തി വടകരയിൽ ക്വാറന്റൈനിൽ കഴിയുന്ന യുവാവിന് നേരെ ആക്രമണം


കോഴിക്കോട്: വടകരയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന് നേരെ ആക്രമണം. വില്യാപ്പള്ളി സ്വദേശി ലിജേഷിന് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ ആക്രമണമുണ്ടായത്. ബഹ്‌റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

ഈ മാസം 18 ന് ബഹ്‌റൈനിൽ നിന്നുമെത്തി ഏഴ് ദിവസം കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലിജേഷ്. തുടർന്ന് വടകര വില്യാപ്പള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് അക്രമി ലിജേഷിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുന്നത്. കത്തികൊണ്ടുള്ള കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ ലിജേഷിന് പരിക്കേറ്റു. വിഷയത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed