30 വർഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമിയർ‍ ലീഗ് കിരീടം ലിവർപൂളിന്


ലണ്ടൻ‍: 30 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് കിരീടം. പുലർച്ചെ നടന്ന മത്സരത്തിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതോടെയാണ് ലിവർ‍പൂൾ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത ലിവർപൂളിന് ചെൽ‍സി− സിറ്റി മത്സരഫലം കാത്തിരിക്കുക മാത്രമെ വേണ്ടിയിരുന്നുള്ളൂ.

ലീഗിൽ ഏഴ് മത്സരങ്ങൾ ബാക്കി നിൽ‍ക്കെയാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയത്.  രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 22 പോയന്റ് ലീഡുണ്ട് യൂർഗർ ക്ലോപ്പിനും സംഘത്തിനും. 31 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ലിവർപൂളിനുള്ളത്. 

ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ്‍ മാത്രമാണ് ലിവർപൂൾ പരാജയപ്പെട്ടത്. രണ്ട് മത്സരത്തിൽ മാത്രം സമനില വഴങ്ങേണ്ടിവന്നു. വാട്‌ഫോർഡിനോടാനായിരുന്നു ലിവർപൂളിന്റെ തോൽ‍വി. കഴിഞ്ഞ തവണ ലിവർപൂളിന് ചാന്പ്യൻസ് ലീഗ് നേടികൊടുത്ത ക്ലോപ്പിന് ഈ വർ‍ഷം പ്രീമിയര്‍ ലീഗ് നേടിക്കൊടുക്കാനായത് നേട്ടമായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed