വീണ്ടും പ്രകോപനവുമായി നേപ്പാൾ: ബിഹാറിലെ ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞു


ന്യൂഡൽഹി: ബീഹാറിലെ ഗണ്ധക് ഡാമിന്റെ അറ്റകുറ്റപ്പണി നടത്തുന്നത് നേപ്പാൾ തടഞ്ഞു. ഇതാദ്യമായാണ് നേപ്പാളിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായത്. നേപ്പാൾ അതിർത്തിരക്ഷാ സേനയാണ് അറ്റകുറ്റപ്പണികൾ തടഞ്ഞത്. നേപ്പാളിന്റെ നടപടി ലാൽബാക്വു നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ഇത് മുന്നിൽക്കണ്ടാണ് നേപ്പാളിന്റെ നടപടിയെന്നുമാണ് ബീഹാർ ജലവിഭവമന്ത്രി പറയുന്നത്. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെ കാലാപാനിയിൽ സൈനിക കേന്ദ്രം തുടങ്ങുമെന്ന് നേപ്പാൾ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നേപ്പാൾ പൊടുന്നനെയാണ് ഇന്ത്യക്കെതിരായത്. ചൈനയുടെ പ്രേരണയാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെ നേപ്പാൾ ചൈനയുമായി കൂടുതൽ അടുത്തിരുന്നു. അതിനുശേഷമാണ് പ്രകോപനം സൃഷ്ടിക്കുന്ന നടപടികൾ തുടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed