രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം; ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്ക്


ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ് കേസുകളും 445 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,25,282 ആയി. 13,699 ആണ് ആകെ കൊവിഡ് മരണങ്ങൾ.

രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,74,387 ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 2,37,195 ആയി. 24 മണിക്കൂറിനിടെ 9440 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 55.77 ശതമാനമായി ഉയർന്നു.

പുതിയ കേസുകളുടെ 63.44 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 9402 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed