മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നായകൻ മഷ്‌റഫെ മൊര്‍താസയ്ക്ക് കോവിഡ്


ധാക്ക: മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നായകൻ മഷ്‌റഫെ മൊര്‍താസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മുൻ ബംഗ്ലാദേശ് താരം നഫീസ് ഇഖ്ബാലിനും നസ്മുൾ ഇസ്ലാമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് മൊര്‍താസയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തു‌‌ടർന്ന് ശനിയാഴ്ചയാണ് 36കാരനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

മഷ്‌റഫെ മൊര്‍താസ ബംഗ്ലാദേശിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ട്വന്‍റി-20 യും കളിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed