സ്വയംപര്യാപ്ത കൈവരിക്കേണ്ടതിന്‍റെ വലിയ പാഠമാണ് കോവിഡ് ഇന്ത്യയെ പഠിപ്പിച്ചത്
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ വീഡിയോ കോണ്‍ഫ്രൻസ് വഴിയാണു പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സ്വയം പര്യാപ്ത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക നടപടിയാണു കൽക്കരിയെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വയംപര്യാപ്ത കൈവരിക്കേണ്ടതിന്‍റെ വലിയ പാഠമാണ് കോവിഡ് ഇന്ത്യയെ പഠിപ്പിച്ചത്. പ്രതിസന്ധികളെ അവസരമാക്കി മാറ്റും. ഇറക്കുമതി ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരുമെന്നും ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സർക്കാർ വിഭാവനം ചെയ്ത ആത്മ നിർഭർ ഭാരത് നടപടികളുടെ ഭാഗമായാണ് കൽക്കരി ഖനികൾ ലേലം ചെയ്യുന്നത്. 41 കൽക്കരി ഖനികളാണ് ആകെ ലേലം ചെയ്യുന്നത്.

