പിഐബി പ്രിൻസിപ്പിൾ ഡയറക്ടർ ജനറലിന് കോവിഡ്


ന്യൂഡൽഹി: പ്രസ് ഇൻഫോർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പിൾ ഡയറക്ടർ ജനറൽ കെ. എസ് ധത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ഇതോടെ, നാഷണൽ മീഡിയ സെന്‍റർ അണുനശീകരണത്തിനായി അടച്ചിട്ടു. 

കഴിഞ്ഞ തിങ്കൾ, ബുധൻ ദിവങ്ങളിൽ ഇദ്ദേഹം കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, നരേന്ദ്രസിംഗ് തൊമർ, പ്രകാശ് ജവാദേകർ എന്നിവർക്കൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്ന വാർത്താ സമ്മേളനമായിരുന്നു അത്. നാഷണൽ മീഡിയ സെന്‍ററിൽ നടന്ന യോഗത്തിൽ നിരവധി മാധ്യമ പ്രവർത്തകരും പങ്കെടുത്തിരുന്നു.

You might also like

  • Straight Forward

Most Viewed