നിസർഗ ചുഴലികൊടുങ്കാറ്റ്: മുംബൈ വിമാനത്താവളം അടച്ചു

മുംബൈ: നിസർഗ ചുഴലികൊടുങ്കാറ്റിനെ തുടർന്ന് മുംബൈ വിമാനത്താവളം ബുധനാഴ്ച വൈകുന്നേരം ഏഴ് വരെ അടച്ചു. വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുപൊങ്ങുന്നതിനും വൈകുന്നേരം ഏഴുവരെ അനുമതിയില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബംഗളൂരുവിൽനിന്നുള്ള വിമാനം റൺവെയിൽ തെന്നിനീങ്ങിയതോടെയാണ് വിമാനത്താവളം അടച്ചത്. വിമാനം ഇറങ്ങുന്പോഴും പറന്നുയരുന്പോഴും ശക്തമായ കാറ്റ് തടസം സൃഷ്ടിക്കുമെന്നതിനാലാണ് തീരുമാനമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.