പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം


കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിൽ റിമാൻഡിലായിരുന്ന മൂന്ന് പ്രതികൾക്കും ജാമ്യം. ഒന്നാം പ്രതി വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്‌, ആറാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നിതിൻ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90  ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്.

മൂന്നാം പ്രതി അൻവർ, നാലാം പ്രതിയും  അൻവറിന്റെ ഭാര്യയുമായ കൗലത്, അഞ്ചാം പ്രതി നീതു (രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ) എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ കൗലത് സിപിഎം നേതൃത്വം ഭരണ  നൽകുന്ന അയ്യനാട്‌ സഹകരണ ബാങ്കിലെ ഭരണ സമിതി അംഗമാണ്. ഈ ബാങ്കിലെ അക്കൗണ്ടും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഏഴാം പ്രതി ഷിന്റ് മാർട്ടിന് (ആറാം പ്രതി നിതിന്റെ ഭാര്യ)നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed